കോട്ടയം: റബര്‍ വിപണിയിലെ മാറിവരുന്ന സാഹചര്യങ്ങളില്‍ റബര്‍ക്കൃഷി ലാഭകരമാകണമെങ്കില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഇതിനു നടീല്‍വസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കിയേ മതിയാകൂ എന്നും റബര്‍ബോര്‍ഡ് ചെയര്മാന് എ. അജിത്കുമാര്‍. റബര്‍ നഴ്സറികള്‍ക്കു രജിസ്ട്രേഷനും നടീല്‍വസ്തുക്കള്‍ക്ക് സര്‍ട്ടിഫിക്കേഷനും ഏര്‍പ്പെടുത്തുന്ന റബര്‍ബോര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ചെയര്മാന്.
സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന നഴ്സറികള്ക്കാണു തുടക്കത്തില്‍ രജിസ്ട്രേഷനും സര്‍ട്ടിഫിക്കേഷനും നല്‍കുകയെന്നും നഴ്സറി സംരംഭകരുടെയും കര്‍ഷകരുടെയും സഹകരണം ഉണ്ടാകേണ്ടതു പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണെന്നും ചെയര്മാന് പറഞ്ഞു. ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ആദായം ഉറപ്പാക്കുന്നതിനും ഈ പദ്ധതിയുടെ വിജയം സുനിശ്ചിതമാക്കേണ്ടതുണെ്ടന്നും അദ്ദേഹം പറഞ്ഞു.
സര്‍ട്ടിഫിക്കേഷന്റെ നിബന്ധനകള്‍ റബര്‍ നഴ്സറി രംഗത്തെ പഴമക്കാരനും പരിചയസമ്പന്നനുമായ ജോസ് മാത്യുവിന് ചെയര്മാന് കൈമാറി. നടീല്‍വസ്തുക്കളുടെ സര്‍ട്ടിഫിക്കേഷനുവേണ്ടിയുള്ള ആദ്യ അപേക്ഷ പ്രമുഖ നഴ്സറി ഉടമയായ കെ.ടി. അഗസ്റ്റിനില്‍നിന്നു ചെയര്മാന് സ്വീകരിക്കുകയും ചെയ്തു. യോഗത്തില്‍ ജോയിന്റ് റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ വി. മോഹനന് അധ്യക്ഷത വഹിച്ചു. ഐങ്കൊമ്പ് റബറുത്പാദകസംഘം പ്രസിഡന്റ് ബിന്നി മാത്യു, ഓള് കേരള നഴ്സറി ഓണേഴ്സ് അസോസിയേഷന് സെക്രട്ടറി ജോസുകുട്ടി ആന്റണി, ജോയിന്റ് റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ വി.സി. ജോസ്, ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ പി.വി. ക്ലാരമ്മ എന്നിവര്‍ പ്രസംഗിച്ചു.