രജനികാന്തിന്റെ കബാലിയുടെ റിലീ സിനായി ആരാധകര്‍ കാത്തിരിക്കു കയാണ്. ടീസര്‍ പുറത്തിറങ്ങിയ തോടെ ചിത്രത്തിന്മേലുള്ള ആരാധ കരുടെ ആവേശവും ഇരട്ടിച്ചു. അതിനിടെ ഇതാ രജനി ആരാധകര്‍ക്ക് സന്തോഷമുണ്ടാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടീസര്‍ എന്ന റിക്കാര്‍ ഡ് സ്വന്തമാക്കിയിരിക്കുകയാണ് രജനികാന്തിന്റെ കബലി. സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം സുല്‍ത്താന്റെ ടീസര്‍ ഒരു മാസം കൊണ്ട് 17 മില്യണ്‍ പേര്‍ കണ്ടു.
എന്നാല്‍ വെറും രണ്ട് ആഴ്ചകൊണ്ടാണ് സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ റിക്കാര്‍ഡ് രജനികാ ന്തിന്റെ കബാലി തകര്‍ത്തത്. ലോക ത്തിലെ ഏറ്റവും കൂടുതല്‍ ലൈക്കു കള്‍ സ്വന്തമാക്കിയ രണ്ടാമത്തെ ടീസര്‍ എന്ന റിക്കാര്‍ഡും കബാലിയ്ക്ക് ലഭിച്ചു. മൂന്നു ലക്ഷത്തിലധികം ലൈക്കുകളാണ് കബാലി സ്വന്തമാക്കിയത്. അധോലോക നായകന്റെ വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്താണ്. രാധികാ ആപ്‌തെയാണ് രജിനകാന്തിന്റെ നായിക. രജനികാന്തിന്റെ 159-ാം ചിത്രമാണ് കബാലി.