കൊച്ചി: റിപ്പര്‍ മോഡല്‍ കൊലപാതകം നടത്തിയ പ്രതി അറസ്റ്റില്‍. കൊച്ചി സ്വദേശി കുഞ്ഞുമോനാണു പിടിയിലായത്. ഇയാള്‍ ഒമ്പതു കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. റോഡരികില്‍ ഉറങ്ങിക്കിടക്കുന്നവരെ തലയ്ക്കടിച്ചു കൊല്ലുന്നതാണ് ഇയാളുടെ രീതി. മോഷണശ്രമത്തിനിടെയാണു കൊലപാതകങ്ങളെന്നും പോലീസ് അറിയിച്ചു. മോഷണത്തിനിടെ ആളുകള്‍ ഉണരുകയാണെങ്കില്‍ തലയ്ക്കടിച്ചു കൊല്ലുകയാണ് ചെയ്തിരുന്നത്.
ഏറ്റവും ഒടുവില്‍ നടന്നത് എറണാകുളം ട്രാഫിക് ജംഗ്ഷനില്‍ ഉറങ്ങിക്കിടന്ന വ്യക്തിയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവമാണ്. രക്ഷപ്പെട്ടയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞുമോനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നടത്തിയ ആറു കൊലപാതകങ്ങള്‍ക്കു തെളിവു ലഭിച്ചതായും പോലീസ് അറിയിച്ചു. കുഞ്ഞുമോനെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്. നാളുകളായി പോലീസ് ഇയാള്‍ക്കു വേണ്ടി അന്വേഷണം നടത്തിവരികയായിരുന്നു.