റെന്റ്-എ കാര്‍ തട്ടിപ്പ്: പ്രതി റിമാന്‍ഡ് ചെയ്തു; കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരുന്നു

TVM-RETCARപേരൂര്‍ക്കട: റെന്റ്-എ കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി റിമാന്‍ഡില്‍. വഴയില സ്വദേശി സജിന്‍ ആണ് റിമാന്‍ഡിലായത്.  സജിനും ഇയാളുടെ സുഹൃത്തുക്കളായ 2 പേരും ചേര്‍ന്നാണ് റെന്റ്-എ കാര്‍ തട്ടിപ്പ് നടത്തിയത്. നെടുമങ്ങാട് സ്വദേശി അസി (മ്വശ) യുടെ ബി.എം.ഡബ്ല്യു കാര്‍ ആണ് ഇവര്‍ തട്ടിയെടുത്തത്. സജിനും അസിയും സുഹൃത്തുക്കളാണ്. ഇവര്‍ മുമ്പും തട്ടിപ്പുകേസുകളില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ കാര്‍ പരസ്പരം മാറിയെടുക്കുന്നതും ആവശ്യത്തിന് ഉപയോഗിക്കുന്നതും ഇവരുടെ ഇടയില്‍ പതിവാണ്.

ഇതിനിടെയാണ് അസിയുടെ കാര്‍ ആവശ്യത്തിന് എടുത്തുകൊണ്ടുപോയശേഷം സജിന്‍ റെന്റ്-എ കാര്‍ വ്യവസ്ഥയില്‍ മറ്റൊരാള്‍ക്കു നല്‍കിയത്. കാര്‍ തിരിച്ചുകൊടുക്കാത്തതിനാലാണ് അസി പോലീസില്‍ പരാതി നല്‍കിയതും സജിന്‍ അറസ്റ്റിലായതും.  തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നതായി പോലീസ് അറിയിച്ചു. പേരൂര്‍ക്കട എസ്.ഐ പ്രേംകുമാര്‍, സി.പി.ഒ പ്രദീപ്, എ.എസ്.ഐ സുലൈമാന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

Related posts