റേഷന്‍ അരി പോലീസ് പിടികൂടിയ സംഭവം: അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും

COURTആലപ്പുഴ: കരിഞ്ചന്തയില്‍ വിറ്റ റേഷന്‍ അരി പോലീസ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മണ്ണഞ്ചേരി കുഞ്ഞിക്കാട്ടു ഗോപാലകൃഷ്ണന്‍, കാഞ്ഞിരത്തിങ്കല്‍ ഹബീബ് എന്നിവരെയാണ് മണ്ണഞ്ചേരി പോലീസ് ഇന്ന് ആലപ്പുഴ കോടതിയില്‍ ഹാജരാക്കുക. റേഷന്‍ അരി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണഞ്ചേരി എസ്‌ഐ കെ. രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹബീബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് റേഷന്‍ അരി പിടിച്ചെടുത്തത്.

എട്ട് ചാക്കുകള്‍ സപ്ലൈകോയുടെ സീലോടുകൂടിയും മൂന്നെണ്ണം പ്ലാസ്റ്റിക് ചാക്കുകളില്‍ പകര്‍ത്തിയ നിലയിലുമായി ഹബീബിന്റെ വീട്ടിലെ ഷെഡ്ഡില്‍ നിന്നാണ് അരി കണ്ടെടുത്തത്. റേഷന്‍ അരി മുന്തിയ അരിയെന്ന പേരില്‍ വില്‍പ്പന നടത്തി വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അരിച്ചാക്ക് സൂക്ഷിച്ചിരുന്ന മിനി ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts