ലക്ഷങ്ങള്‍ കബളിപ്പിച്ച കേസ്: ദമ്പതികള്‍ അറസ്റ്റില്‍

TVM-THATTIPPUARRESTനെയ്യാറ്റിന്‍കര: ബിസിനസില്‍ പാര്‍ട്ട്ണര്‍ ആക്കാമെന്ന വ്യവസ്ഥയില്‍ ലക്ഷങ്ങള്‍ കബളിപ്പിച്ച കേസിലെ ദമ്പതികള്‍ അറസ്റ്റില്‍. മാറനല്ലൂര്‍ കിളിക്കോട്ടുകോണം മേലെ പുതുവല്‍ പ്ലാവിള പുത്തന്‍വീട്ടില്‍ മാത്യു (43), ഭാര്യ നളിനി (38) എന്നിവരെയാണ് നെയ്യാറ്റിന്‍കര എസ്‌ഐ യും സംഘവും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കവടിയാര്‍ വൈഎംആര്‍ എംബിആര്‍വി കവിതാ ഭവനില്‍ ജോസഫ് ചാക്കോയില്‍ നിന്നും പാര്‍ട്ട്ണര്‍ഷിപ്പില്‍ മാര്‍ബിള്‍ ബിസിനസ്  നടത്തുന്നതിന് പല ഗഡുക്കളായി പണം കൈക്കലാക്കി. മാത്യുവിന്റെ ഭാര്യ നളിനിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് പണം നിക്ഷേപിച്ചിരുന്നത്.

രൂപ തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഇപ്രകാരം മാത്യു പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പോലീസ് പറയുന്നു.  വഞ്ചനയില്‍പ്പെട്ട പലരും പരാതിയുമായി സ്റ്റേഷനില്‍ എത്തുന്നതായും എസ്‌ഐ അനില്‍കുമാര്‍ അറിയിച്ചു. കന്യാകുമാരി കോട്ടാര്‍ താലൂക്കില്‍ ബീച്ച് റോഡില്‍ അല്‍ഫോണ്‍സ സ്കൂളിനു സമീപം എ ആര്‍ ക്യാമ്പ് റോഡില്‍ ഒളിച്ചു താമസിക്കു കയായിരുന്നു മാത്യുവും ഭാര്യയും. നെയ്യാറ്റിന്‍കര എസ് ഐ അനില്‍കുമാര്‍, ജിഎസ്‌ഐ ഫ്രാന്‍സിസ്, സിപിഒ ജോണ്‍, ഡബ്ല്യുസിപിഒ ആശ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts