ലാലേട്ടന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല: വിമലാ രാമന്‍

vimala100616എട്ട് വര്‍ഷത്തിനു ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയച്ചു കൊണ്ട്, ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ് വിമല രാമന്‍. ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയി ലെത്തിയ വിമല രാമന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെയൊക്കെ അഭിനയിച്ചു. പിന്നീട് ബോളിവുഡിലും ഹോളിവുഡിലും സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് അഭിനയിക്കുന്നത്.

വീണ്ടും മോഹ ന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം ഒരു അഭിമുഖ ത്തില്‍ സംസാരിക്കവെ നടി പങ്കുവച്ചു.  ലാലേട്ടന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വിമലാ രാമന്‍ പറയുന്നു.എട്ടു വര്‍ഷത്തിനു ശേഷമാണ് ലാലേട്ട നൊപ്പം സിനിമ ചെയ്യുന്നത്. പക്ഷേ ആ നീണ്ട ഇടവേളയുടെ യാതൊരു മാറ്റവും വ്യക്തി എന്ന നിലയില്‍ ലാലേട്ടനില്‍ കണ്ടില്ല. കഥാപാത്രത്തിന്റെ മികവിനു വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കുന്ന ലാലേട്ടനില്‍ നിന്ന് അഭിനേത്രിയെന്ന നിലയില്‍ ഒരുപാട് പഠിക്കാന്‍ അന്നുമിന്നും കഴിഞ്ഞിട്ടുണ്ട്- വിമല രാമന്‍ പറഞ്ഞു.

Related posts