ലോകകപ്പ് യോഗ്യതാ മത്സരം: ചിലിയെ അര്‍ജന്റീന വീഴ്ത്തി

SP-TWENTYബുവാനസ് ഐരിസ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ചിലിയെ അര്‍ജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ വിജയം. ഫിലിപ്പ് ഗുറ്റിറെസിന്റെ ഗോളില്‍ ചിലിയാണ് ആദ്യം മുന്നിലെത്തിയത്. കളിയുടെ 10 -ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍നിന്നായിരുന്നു ഫിലിപ്പിന്റെ ഗോള്‍. എന്നാല്‍ 19 -ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീന സമനില പിടിച്ചു. അഞ്ചു മിനിറ്റിനു ശേഷം അര്‍ജന്റീന ചിലിയുടെ വലയില്‍ വിജയഗോളും അടിച്ചുകയറ്റി. പ്രതിരോധ താരം ഗബ്രിയേല്‍ മെര്‍സഡോയുടെ ബൂട്ടാണു നീലപ്പടയുടെ വിജയഗോളിന് അര്‍ഹമായത്.

Related posts