ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ ച​രി​ത്ര​ത്തെ ഡോ​ക്യു​മെ​ന്‍റ് ചെ​യ്ത ക​ലാ​കാ​ര​നെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തെ ഡോ​ക്യു​മെ​ന്‍റ് ചെ​യ്യാ​നു​ള്ള അ​പാ​ര​മാ​യ സാ​ധ്യ​ത​ക​ൾ സി​നി​മ​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ ക​ലാ​കാ​ര​നാ​യി​രു​ന്നു ലെ​നി​ൻ രാ​ജേ​ന്ദ്ര​നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സി​നി​മ വെ​റും വി​നോ​ദോ​പാ​ധി മാ​ത്ര​മ​ല്ലെ​ന്നും അ​തി​ൽ ഡോ​ക്യു​മെ​ന്‍റ​റി സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ക​ണ്ട​റി​ഞ്ഞു. ക​യ്യൂ​ർ സ​മ​രം ചി​ത്രീ​ക​രി​ക്കു​ന്ന മീ​ന​മാ​സ​ത്തി​ലെ സൂ​ര്യ​ൻ, കേ​ര​ള ച​രി​ത്ര​ത്തി​ലെ മ​റ്റൊ​രു കാ​ല​ഘ​ട്ടം അ​വ​ത​രി​പ്പി​ക്കു​ന്ന സ്വാ​തി​തി​രു​നാ​ൾ എ​ന്നി​വ ഇ​തി​ന് ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

ക​ലാ​മൂ​ല്യ​മു​ള്ള സി​നി​മ​ക​ളി​ലേ​ക്കു ജ​ന​ങ്ങ​ളെ സാ​ർ​വ​ത്രി​ക​മാ​യി ആ​ക​ർ​ഷി​ച്ച ക​ലാ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.പു​തി​യ ച​ല​ച്ചി​ത്ര സം​സ്കാ​ര​ത്തെ പോ​ഷി​പ്പി​ച്ച​തി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ എ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Related posts