ലോകമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം! ഐഎസ് ഭീകരരായ സഹോദരങ്ങള്‍ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി; സംഭവം സൗദി അറേബ്യയിലെ റിയാദില്‍

ISറിയാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരായ ഇരട്ട സഹോദരന്മാര്‍ സ്വന്തം വീട് ആക്രമിച്ച ശേഷം മാതപിതാക്കളെ കുത്തിക്കൊലപ്പെടുത്തി. സൗദി അറേബ്യയിലെ റിയാദിലാണ് ദാരുണമായ സംഭവം. ഐഎസ് പ്രവര്‍ത്തകരായ ഖാലിദും സലേയുമാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടത്തിയത്. മാതാപിതാക്കളെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ട ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇവരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ആക്രമണത്തിനുള്ള കാരണം വ്യക്തമല്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍  മറ്റൊരു സഹോദരനു ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts