വടകര: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ.നാണുവിനെതിരെ പോസ്റ്ററുകള്‍. കുലംകുത്തികളെ തകര്‍ക്കാന്‍ യുവ സ്ഥാനാര്ഥിയേയാണ് വടകരക്കാവശ്യമെന്നും സി.കെ. നാണു മാറി നില്‍ക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. കമ്മ്യൂണിസ്റ്റുകാരനായ സ്ഥാനാര്‍ഥി മത്സരിക്കണമെന്നും പോസ്റ്ററിലുണ്ട്. പബ്ലിക് ലൈബ്രറിക്ക് സമീപത്തും മറ്റുമായാണ് സേവ് വടകര’ എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.
സി.കെ.നാണുവിനെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള അതൃപ്തിയാണ് പോസ്റ്ററുകളിലൂടെ പുറത്തു വന്നിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. നാണു വീണ്ടും മത്സരിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പ്രയാധിക്യം കാരണം നാണു മാറി നില്‍ക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നായി ഉയര്‍ന്നെങ്കിലും തങ്ങള്‍ക്ക് വിധേയനായ നാണു മതി എന്ന് സിപിഎം നിലപാടെടുക്കുകയായിരുന്നു.