പറവൂര്‍: നീണ്ടൂര്‍ പൂയപ്പിള്ളി പ്രദേശങ്ങളില്‍ ലഹരി വില്പനയും ഉപയോഗവും വ്യപകമാകുന്നതായി പരിസവാസികളുടെ പരാതി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഞ്ചാവ് വില്പനയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നണ് വിവരം. അസമയങ്ങള്‍ സംശയാസ്പദമായി ചിലരെ പ്രദേശത്ത് കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ലഹരി ഉപയോഗത്തേത്തുടര്ന്ന് പല അനിഷ്ട സംഭവങ്ങളും ഈയിടെയുണ്ടായി. കെ്സൈസ് പോലീസ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
കുറച്ചു നാളുകളായി ഒതുങ്ങിക്കഴിയുകയായിരുന്ന ലഹരി മാഫിയ ഒരിടവേളയ്ക്കുശേഷം വീണ്ടും തലപൊക്കിയത് ജനങ്ങളെ ആശങ്കയിലാക്കുന്നു. സ്കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ഇവര്‍ പിടിമുറുക്കുകയാണെന്ന സംശയവുമുയരുന്നുണ്ട്. ലഹരിയുമായി പറവൂരിലും സമീപപ്രദേശങ്ങളിലുംനിന്ന് അടുത്തിടെ ഒട്ടേറെപ്പേര്‍ പിടിക്കപ്പെട്ടിരുന്നു.
ഒഴിഞ്ഞ പറമ്പുകല് കേന്ദ്രീകരിച്ചും നഗരത്തിനു പുറത്തും ലഹരി വില്പന വ്യാപകമാണെന്നാണ് ആക്ഷേപം. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുവരുന്ന കഞ്ചാവിനും മറ്റ് ലഹരിമരുന്നിനും തൊഴിലാളികള്‍ മുതല്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ വരെ അടിമപ്പെടുന്നതായി സാഹചര്യമുണ്ട്. 18 മുതല്‍ 22 വരെ പ്രായമുള്ളവര്‍ക്കിടയിലാണ് ലഹരി ഉപയോഗം കൂടുതലായി കണ്ടുവരുന്നത്.