വന്‍ കള്ളനോട്ട് സംഘത്തിലെ മൂന്നു പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയില്‍

pkd-kallanbengaliചാലക്കുടി: വന്‍ കള്ളനോട്ട് സംഘത്തിലെ 16 വയസുകാരന്‍ ഉള്‍പ്പെടെ മൂന്നു പശ്ചിമബംഗാള്‍ സ്വദേശികള്‍ പോലീസ്പി ടിയിലായി. വെസ്റ്റ് ബംഗാള്‍ ദക്ഷിണ്‍ ദിനാ സ്പൂര്‍, ഉത്തര്‍ സിരിറാംപൂര്‍ സ്വദേശിക ളായ കാജിആര്‍ ജൂയെല്‍റാണ (20), നിയാ ദുള്‍ന്നൂര്‍ സൈതാലി എന്ന നൗഷാദ് (21), ഒരു പതിനാറുവയസുകാരനെയുമാണ് ചാലക്കുടി എസ്‌ഐ ടി.എസ്. റനീഷും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.     ഇവരില്‍നിന്നും 500 രൂപയുടെ 226 കള്ള നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. നോര്‍ത്ത് ജംഗ്ഷനിലെ കടകളിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി നല്‍കിയ നോട്ട് സംശയം തോന്നിയ കടയുടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്തപ്പോഴാണു മറ്റു രണ്ടുപേരെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ് സ്വകാര്യ വാഹനത്തില്‍ ടൗണില്‍ നടത്തിയ തെരിച്ചിലിലാണ് മറ്റു രണ്ടുപേരെകൂടി പിടികൂടിയത്.

പോലീസ് നടത്തിയ പരിശോധനയില്‍ പഴ്‌സിലും അടിവസ്ത്രത്തിലുമായി രഹസ്യമായി സൂക്ഷിച്ചിരുന്ന കള്ളനോട്ടുകള്‍ കണ്ടെടുത്തു. ഉടനെ ഇവരുടെ താമസസ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണു കൂടുതല്‍ കള്ളനോ ട്ടുകള്‍ പിടിച്ചെടുത്തത്. പെരുമ്പാവൂര്‍, ആലുവ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചാണ് കള്ളനോട്ട് സംഘങ്ങള്‍ വിലസിയിരുന്നത്. മാസശമ്പളത്തിലാണ് യുവാക്കള്‍ കള്ളനോട്ട് സംഘത്തിന്റെ കണ്ണികളായി ജോലി ചെയ്തിരുന്നത്. രണ്ട് 500 നോട്ടുകള്‍ മാത്രമേ ഇവര്‍ക്ക് നല്‍കുകയുള്ളൂ. ഇവ കടകളില്‍ കയറി 50 രൂപയില്‍ താഴെ സാധനങ്ങള്‍ വാങ്ങി മാറ്റിയെടുത്ത് തുക സംഘത്തലവനു മട ക്കിക്കൊടുക്കുമ്പോള്‍ അടുത്ത 500 രൂപ നോട്ടുകള്‍ കൊടുക്കുകയാണ് ചെയ്തിരുന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

ആലുവ പെരുമ്പാവൂര്‍ റൂട്ടില്‍ പ്രതികളുടെ താമസസ്ഥലത്തെത്തിയ പോലീസ് കണ്ടത് നിറയെ മദ്യകുപ്പികളും പഴവര്‍ഗങ്ങളും കോസ്മറ്റിക് ഉത്പന്നങ്ങളുമായിരുന്നു. ഇവ ഓരോ നോട്ടുകളും മാറ്റിയെടുക്കുമ്പോള്‍ വാങ്ങുന്നവയാണെന്ന് പ്രതികള്‍ പറഞ്ഞു. ധാരാളം പഴവര്‍ഗങ്ങള്‍ ഇവിടെ വാങ്ങിക്കൂട്ടിയിരുന്നു.80,000ല്‍പരം രൂപയുടെ ഒറിജിനല്‍ ഇന്ത്യന്‍ കറന്‍സിയും ഇവരില്‍നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ കള്ളനോട്ടുകള്‍ മാറ്റിയെടുത്ത് കൈവശപ്പെടുത്തിയിട്ടുള്ളതാണ്. സ്ഥിരമായി നോട്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കുപോലും കണ്ടു പിടിക്കാന്‍കഴിയാത്ത ഒറിജിനലിനെ പോ ലും വെല്ലുന്ന നോട്ടുകളാണ് ഇവരുടെ കൈവശമുള്ളത്. ഏകദേശം രണ്ടുലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇവര്‍ കൊല്‍ക്കത്തയില്‍നിന്നും കൊണ്ടുവന്നിരുന്നത്. പിടിച്ചെടുത്തവയില്‍ ബാക്കി പല സ്ഥലങ്ങളിലായി വിറ്റഴിച്ചതായി പ്രതികള്‍ പോലീസില്‍ സമ്മതിച്ചു.

പഴയ അടിവസ്ത്രത്തില്‍ പൊതിഞ്ഞ് ചപ്പുചവറുകള്‍ക്കിടയില്‍ സൂക്ഷിച്ച നിലയിലാണ് കൂടുതല്‍ നോട്ടുകള്‍ താമസസ്ഥലത്തുനിന്നും പോലീസ് കണ്ടെടു ത്തത്. തൃശൂര്‍ റൂറല്‍ എസ്പി കെ.കാര്‍ത്തി ക് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി. കള്ളനോട്ടിന്റെ ഉറവിടത്തെക്കുറിച്ചും മറ്റുസംഘങ്ങളെക്കുറിച്ചും കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. എഎസ്‌ഐമാരായ ടി.സി.ജോഷി, സജി വര്‍ഗീസ്, സിപിഒമാരായ പി.എം. മൂസ, ഇ.എസ്. ജീവന്‍, പി.ജെ. തോമസ്, ജിബി ബാലന്‍, എം.എസ്.ഷോജു, ഹോംഗാര്‍ഡ് എം.ഒ. ജോയി എന്നിവരും അന്വേഷസംഘത്തിലുണ്ടായിരുന്നു.

Related posts