വയോധികന്‍ സ്വയരക്ഷയ്ക്കു വെടിയുതിര്‍ത്ത സംഭവം; തോക്കിനു ലൈസന്‍സുള്ളതെന്നു പോലീസ്

gunചെറായി:  കോതമംഗലത്തെ ക്വാറി ഉടമയായ വയോധികന്‍ ചെറായി ബീച്ചില്‍വെച്ച് ആക്രമിക്കപ്പെട്ടപ്പോള്‍ സ്വയരക്ഷക്കായി കയ്യില്‍ കരുതിയിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിറയൊഴിച്ച സംഭവത്തില്‍ പോലീസ് പിസ്റ്റളിന്റെ ലൈസന്‍സ് പരിശോധിച്ചു. പിസ്റ്റളിനു ലൈസന്‍സുള്ളതെന്ന് മുനമ്പം ജി അരുണ്‍  അറിയിച്ചു. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച്  ഇദ്ദേഹം ബന്ധുവഴി പിസ്റ്റളിന്റെ  ലൈസന്‍സ് പോലീസില്‍ ഹാജരാക്കുകയായിരുന്നു.

പരിക്കേറ്റ് വയോധികന്‍ ചികിത്സയിലാണ്. ഇദ്ദേഹം  സ്റ്റേഷനില്‍ നേരിട്ട് എത്താതിരുന്നതിനാല്‍ തോക്ക് കൈമാറിയിട്ടില്ല. അതേ സമയം വയോധികന്റെ പരാതിയില്‍ ഇയാളെ ആക്രമിച്ച ചെറായി സ്വദേശികളായ ബിബിന്‍ -35, റോബിന്‍-31 എന്നിവരെ പോലീസ് അറസ്റ്റ് ചെയത് കേസെടുത്തശേഷം  ജാമ്യത്തില്‍ വിട്ടയച്ചു.

ബുധനാഴ്ച  വൈകുന്നേരം  ചെറായി ബീച്ചിനു വടക്ക് മാറിയാണ് സംഭവം. ക്വാറി ഉടമയായ കോതമംഗലം ഇരുതലപ്പടി കല്ലുങ്കല്‍ രാജുപോള്‍ -62 ആണ് ആകാശത്തേക്ക് വെടിയുതിര്‍ത്തത്. ബീച്ചില്‍ കുളികളിഞ്ഞ്  വാഹനത്തിനു സമീപം   മറനോക്കി വസ്ത്രം മാറുന്നതിനിടയിലാണ് കശപിശയുണ്ടായത്.    ഇതിനിടെ ആക്രമികള്‍ വയോധികന്റെ തോളിലും കൈവിരലുകളിലും കടിച്ചു. കടിവിടാതെ  വേദന അസഹനീയമായപ്പോള്‍ ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന പിസ്റ്റള്‍ എടുത്ത് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

Related posts