വസ്ത്രശാലയിലെ മോഷണം; ജീവനക്കാരി പിടിയില്‍

EKM-ARRESTപെരുമ്പാവൂര്‍: പെരുമ്പാവൂരിലെ വസ്ത്രശാലയുടെ മറവില്‍ മോഷണം. ജീവനക്കാരി പിടിയിലായി. പിപി ലിങ്ക് റോഡിലെ ടെക്സ്റ്റയില്‍സിലെ ജീവനക്കാരിയാണ് കടയില്‍ തുണിത്തരങ്ങള്‍ വാങ്ങാനെത്തുന്നവരുടെ പിഞ്ചു കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നകേസില്‍ അറസ്റ്റിലായത്. കൊട്ടാരക്കര ചിതറ അഭിജിത് വീട്ടില്‍ സൗമ്യ (24)യെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. റംസാനോടനുബന്ധിച്ച് തുണിക്കടയില്‍ വസ്ത്രങ്ങള്‍ വാങ്ങാനെത്തുന്നവരുടെ കുട്ടികളെ മിഠായി നല്‍കി വശീകരിച്ച് സിസി ടിവി ക്യാമറ ഇല്ലാത്ത സ്ഥലത്തുവച്ച് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചു മാറ്റുകയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇത്തരത്തില്‍ ഞായറാഴ്ച മാത്രം നാലര പവന്‍ സ്വര്‍ണാഭരണങ്ങളാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പിടിച്ചെടുത്തത്. കുറേ നാളുകളായി മോഷണം നടന്നു വരികയായിരുന്നു. മൂന്നു കുടുംബങ്ങളിലെ കുട്ടികളുടെ ആഭരണങ്ങളാണ് അടിച്ചു മാറ്റിയത്. ഇവരുടെ പരാതിയിലാണ് നടപടി.ഇവര്‍ ജോലിചെയ്തുവന്ന തുണിക്കടയ്‌ക്കെതിരെയും നിരവധി പരാതികളാണുള്ളത്. വാഹന പാര്‍ക്കിംഗിന് സ്ഥലമില്ലാത്തതിനാല്‍ സമീപത്തെ വ്യാപാരികളെ ഭീഷണിപ്പെടുത്തിയാണ് പാര്‍ക്കിംഗ് നടത്തുന്നതെന്നും നഗരസഭയെ സ്വാധീനിച്ച് പൊതുസ്ഥലങ്ങളില്‍ ഇവര്‍ താത്ക്കാലിക ഷെഡുകള്‍ കെട്ടിപൊക്കുകയാണെന്നും ആക്ഷേപമു|്.

ലേബര്‍ നിയമങ്ങള്‍ പാലിക്കാതെയാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നതെന്നും ആരോപണം നിലനില്‍ക്കെയാണ് മോഷണം ക|െത്തിയിരിക്കുന്നത്. സിഐ ബൈജു പൗലോസ്, എസ്.ഐ. ഫൈസല്‍, സിപിഒ മാരായ ബെന്നി, വനിതാ സിപിഒ മാരായ രതി, ബിന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related posts