വടകര: കോഴിക്കോട് ജില്ലയില്‍ വാട്ടര്‍ അതോറിറ്റി കരാറുകാര്‍ക്ക് കോടികളുടെ കുടിശിക. ഓണത്തിനു മുമ്പ് കുടിശിക കിട്ടിയില്ലെങ്കില്‍ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുമെന്ന് ഗവ.കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ മുറിയിപ്പു നല്‍കി. മൂന്നു കോടിയോളം രൂപയാണ് കുടിശികയുള്ളത്. ഇത് സംബന്ധിച്ച് മാനേജിംഗ് ഡയറക്ടറുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും യാതൊരു നടപടിയും ഉായിട്ടില്ല. കുടിശിക നിലനില്‍ക്കുന്നതിനാല്‍ അറ്റകുറ്റ പ്രവൃത്തികള്‍ പോലും ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും ഇത് കുടിവെള്ള വിതരണത്തെ ബാധിക്കുമെന്നും ഇവര്‍ പറഞ്ഞു.
പല പ്രവര്‍ത്തികളും ഒന്നിച്ചാക്കിയാണ് ടെര്‍ ക്ഷണിക്കുന്നത്. ഇത്് കാരണം ചെറുകിടക്കാരായ കരാറുകാര്‍ക്ക് വ്യവസ്ഥ അനുസരിച്ച് ടെറില്‍ പങ്കെടുക്കാന്‍ പോലും കഴിയില്ല. എന്നാല്‍ പുറത്ത് നിന്നുള്ള വലിയ കമ്പനികള്‍ ഇവിടത്തെ കരാറുകാരെയും തൊഴിലാളികളെയും ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്.
അതും കൃത്യമായി പണം നല്‍കാതെ ചൂഷണം ചെയ്യുന്നതായും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ചെറുകിട കരാറുകാര്‍ക്ക് പ്രവൃത്തി ലഭിക്കുന്നവിധത്തില്‍ ടെര്‍ വിളിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 15 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികളെ ഇ-ടെറില്‍ നിന്നും ഒഴിവാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.മോഹന്‍ദാസ്, സെക്രട്ടറി ടി.മധു, താലൂക്ക് സെക്രട്ടറി ഒ.മധുസൂദനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.