ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ കൊ​ള്ള​വി​ല; പോ​ത്തി​റ​ച്ചി​യെ​ന്ന പേ​രി​ൽ കോട്ടയത്തെ ഇറച്ചി വ്യാപാരികൾ വിൽക്കുന്നത് കറവപറ്റിയ പശുക്കളെ; വ്യാപാരികൾക്കെതിരേ വ്യാപക പരാതി


കോ​ട്ട​യം: മീ​ൻ​വി​ൽ​പ​ന കു​റ​ഞ്ഞ​തോ​ടെ മാ​ട്ടി​റ​ച്ചി​ക്ക് വി​ൽ​പ​ന കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​വു​ശാ​ല​ക​ളി​ൽ ഇ​റ​ച്ചി​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും.

ഒ​രു കി​ലോ മാ​ട്ടി​റ​ച്ചി​ക്ക് 350-380 രൂ​പ​യാ​ണ് നി​ല​വി​ൽ വി​ല. 320 രൂ​പ വി​ൽ​പ​ന വി​ല​യാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച ഭ​ക്ഷ്യ​വ​കു​പ്പ് നി​ശ്ച​യി​ച്ച​തി​നു​ശേ​ഷ​വും 50 രൂ​പ​യി​ലേ​റെ അ​ധി​ക​വി​ല വാ​ങ്ങു​ന്ന​താ​യി പ​ര​ക്കെ പ​രാ​തി ഉ​യ​ർ​ന്നു.

മൂ​രി​ക​ളെ​യും ക​റ​വ വ​റ്റി​യ പ​ശു​ക്ക​ളെ​യും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​നി​ന്നു വാ​ങ്ങി​യാ​ണു പ​ല​യി​ട​ങ്ങ​ളി​ലും അ​റു​ത്ത് പോ​ത്തി​റ​ച്ചി​യെ​ന്ന പേ​രി​ൽ വി​ൽ​ക്കു​ന്ന​ത്.

ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു പ​റ​ഞ്ഞു.

ഈ​സ്റ്റ​ർ, വി​ഷു സീ​സ​ണി​ൽ അ​റ​വു​മാ​ടു​ക​ൾ​ക്ക് ക്ഷാ​മ​മു​ണ്ടാ​യ​തി​ന്‍റെ പേ​രി​ൽ വ്യാ​പാ​രി​ക​ൾ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 330 രൂ​പ​യി​ൽ​നി​ന്ന് 380 രൂ​പ​വ​രെ അ​ന്നു വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ ഭ​ക്ഷ്യ​വ​കു​പ്പ് ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ വി​ല പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഉ​ത്സ​വ സീ​സ​ണ്‍ ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​വും കൊ​ള്ള​വി​ല തു​ട​രു​ന്ന സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം.

Related posts

Leave a Comment