അലനല്ലൂര്‍: വായനാവാരത്തിന്റെ സമാപനത്തില്‍ അലനല്ലൂര്‍ എഎം എല്‍പി സ്കൂളിനു വായനശാല ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും. അറിവിന്റെയും അക്ഷരത്തിന്റെയും ആദ്യപാഠങ്ങള്‍ പഠിച്ച വിദ്യാലയത്തിന് വായനശാല സമ്മാനമായി നല്കി മാതൃകയായത് പ്രഫ. പി.ഇ.ഡി നമ്പൂതിരിയുടെ കുടുംബമാണ്.
മാതൃകാധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്നു പി.ഇ.ഡി മാഷ്.അദ്ദേഹത്തിന്റെ മക്കളായ ബാംഗളൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന് ഡോ. പി.ഇ.രാജശേഖരന്, തിരുവനന്തപുരം മഹിളാ സമഖ്യ ഉദ്യോഗസ്ഥ പി.ഇ.ഉഷ, സോഫ്്റ്റ് വെയര്‍ എന്‍ജിനീയര്‍ പി.ഇ.കുബേരന് എന്നിവര്‍ വായനശാലയ്ക്കായി ആയിരത്തോളം പുസ്തകങ്ങളാണ് നല്‍കിയത്.ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനുമോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പിഇഡി നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്ജനത്തില്നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഗിരിജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഇഒ ഉണ്യാപ്പു, ബിപിഒ ബഷീര്‍, പി.മുസ്തഫ, പി.റഷീദ്, ഗീതാദേവി, പി.എം.ദാമോദരന്‍ നമ്പൂതിരി, എ.മൂസ, നാസര്‍ പൂക്കാട്ടില്‍, ഹെഡ്മാസ്റ്റര് വേണുഗോപാലന്‍, കെ.എ.സുദര്ശനകുമാര് എന്നിവര്‍ പ്രസംഗിച്ചു.പുസ്തകങ്ങള്‍ക്കൊപ്പം പഠനോപകരണങ്ങളും ഉള്‍പ്പെടുത്തി വായനശാല ആകര്‍ഷകമാക്കാനാണ് പിടിഎയുടെ ശ്രമി്ക്കുന്നത്.