പൂച്ചാക്കല്‍: തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴനട്ടു. ചേര്‍ത്തല – അരൂക്കുറ്റി റോഡില്‍ പൂച്ചാക്കല്‍ ചന്തയ്ക്ക് സമീപമാണ് ഇന്നലെ പ്രദേശവാസികള്‍ റോഡില്‍ വാഴ നട്ടത്. ഈ ഭാഗത്ത് റോഡില്‍ രൂപപ്പെട്ട കുഴികള്‍ നികത്തുന്നതിലും റോഡ് അറ്റകുറ്റപണി നടത്തുന്നതിലും അധികൃതര്‍ നിസംഗത കാണിക്കുന്നതിനെ തിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. മൂന്നു തവണ നാട്ടുകാര്‍ തന്നെ കുഴി മൂടിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പഴയപടിയായി.
രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഈ കുഴിയില്‍ അകപ്പെട്ട് അപകടം സംഭവിക്കുന്ന തും നിത്യസംഭവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി വടുതല സ്വദേശിയായ റിയാസും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്ക് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടിരുന്നു.