വാഹനയാത്രയ്ക്കു ഭീഷണിയായി ഉണങ്ങി വീഴാറായ മരങ്ങള്‍

pkd-maramചിറ്റൂര്‍: കല്യാണപേട്ട-നര്‍ണി റോഡില്‍ അപകടഭീഷണിയായി പാതയിലേക്കു അതിക്രമിച്ചു നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ജനങ്ങളുടെ ആവശ്യം പൊതുമരാമത്ത് അധികൃതര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തം. ഏകദേശം നാല്പതോളം മരങ്ങളാണ് ഉണങ്ങി ദുര്‍ബലമായി നില്ക്കുന്നത്. ഇടയ്ക്കിടെ  വാഹനങ്ങള്‍ക്കു മീതെയും റോഡിലും മരക്കൊമ്പുകള്‍ പൊട്ടിവീഴുന്നത് പതിവാണ്.രണ്ടാഴ്ചമുമ്പ് ആലാംകടവ് വഴി പൊള്ളാച്ചിയിലേക്കു വഴിമാറി വന്ന ലോറി മരക്കൊമ്പില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ തത്ക്ഷണം മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച കല്യാണപേട്ടയില്‍ മരംവീണു റോഡുവക്കിലെ ഓലമേഞ്ഞ ചായക്കടയും തകര്‍ന്നിരുന്നു. അപകടം നടന്നതു രാത്രി സമയത്തായതുംകടയില്‍ ആള്‍താമസമില്ലാതിരുന്നതും ദുരന്തം ഒഴിവാകാന്‍ കാരണമായി.

റോഡില്‍ മരംവീണു കിടന്നതിനാല്‍ ആലാംകടവ്-കന്നിമാരി പള്ളിമൊക്കു റോഡില്‍ അഞ്ചുമണിക്കൂര്‍ ഗതാഗതതടസമുണ്ടായി. കഴിഞ്ഞവര്‍ഷക്കാലത്ത് മരംപൊട്ടിവീണ് ഇലക്ട്രിക് ലൈനും പോസ്റ്റുകളും പൊട്ടിവീണ് സര്‍വനാശം സംഭവിച്ചിരുന്നു. ഇതും അര്‍ധരാത്രിയിലായിരുന്നു. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള ബലക്കുറവുള്ള വാകമരങ്ങളാണ് റോഡിന് ഇരുവശത്തും അപകടഭീഷണിയായി നില്ക്കുന്നത്.

Related posts