വാഹനാപകടം; സൗദിയില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ചു

saudiറിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്്ടു മലയാളികള്‍ മരിച്ചു. മലപ്പുറം വടുതല അഫ്‌സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (എട്ട്) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഫ്‌സല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിദ്ദ-യാമ്പു ഹൈവേയില്‍ റാബിഗിനടുത്ത് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. യാമ്പു അല്‍ മനാര്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ അധ്യാപികയാണ് സഫീറ.

Related posts