വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു; ഇരകളിലേറെയും ബൈക്ക് യാത്രികര്‍

tv-accidentbikeനെയ്യാറ്റിന്‍കര: ദേശീയപാ തയില്‍ വാഹനാ പകടങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാ ക്കുമ്പോള്‍ ഇരകളി ലേറെയും ബൈക്ക് യാത്രികരെന്നതും ശ്രദ്ധേയം. കരമന- കളിയിക്കാവിള ദേശീയ പാതയില്‍ കരമന യ്ക്ക് ഇപ്പുറം പ്രാവച്ചമ്പലം വരെ മാത്രമേ വീതി കൂടിയിട്ടുള്ളൂ. മൂന്നു വരിയായി അങ്ങോട്ടും മൂന്നു വരിയായി ഇങ്ങോട്ടും വാഹനങ്ങള്‍ കടന്നുപോകുന്നു. അതേ സമയം, ഇവിടെ പലയിടത്തും റോഡ് മുറിച്ചു കടക്കാന്‍ കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പ്രത്യേകിച്ചും അമിത വേഗത്തിലെത്തുന്ന ബൈക്ക് യാത്രികരെയാണ് വൃദ്ധര്‍ അടക്കമുള്ള വഴിയാത്ര ക്കാര്‍ക്ക് പേടി.

ആഡംബര ബൈക്കുകള്‍ കണ്ണടച്ച് തുറക്കുന്നിതിനിടയിലാണ് അടുത്തുകൂടി പോകുന്നതെന്ന് ചിലര്‍ പറഞ്ഞു. ഒരു ബൈക്കില്‍ തന്നെ മൂന്നും നാലും പേര്‍ യാത്ര ചെയ്യുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നതാണ്. അനധികൃത കടത്തുകള്‍ തടയാനെന്ന പേരില്‍ റോഡില്‍ കര്‍മനിരതരായി കാണുന്ന നിയമപാലകര്‍ ഈ അമിതവേഗക്കാരെ ഒഴിവാക്കുന്നത് എന്തുകൊണ്ടെന്നും നാട്ടുകാര്‍ ചോദിക്കുന്നു. ഗതാഗത നിയമം ലംഘിക്കുന്നതില്‍ കെഎസ്ആര്‍ടിസി ബസ്സുകളും സമാന്തര സര്‍വീസ് വാഹനങ്ങളും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് ലോറികളുമൊക്കെ ഉള്‍പ്പെടുമെന്നും ആക്ഷേപമുണ്ട്. റോഡിന്റെ മധ്യത്ത് ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ചില കെഎസ്ആ ര്‍ടിസി ഡ്രൈവര്‍മാരുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

പൊതുവേ റോഡിന് വീതി കുറവാണ്. അപ്പോള്‍ ഇത്തരം നടപടികള്‍ കൂടുതല്‍ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കു ലോറികളും നിരവധി അപകടകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതൊക്കെ മിക്കവാറും രാത്രികാല ങ്ങളിലാണ്. അശാസ്ത്രീയമായ ഗതാഗത പരിഷ്കാരവും അത്തരം പരിഷ്കാരങ്ങള്‍ മറി കടക്കാന്‍ ശ്രമിക്കുന്ന യാത്രക്കാരുടെ പ്രവൃത്തികളും അപകടത്തിന് വഴി തെളിക്കും. ഉദാഹരണത്തിന്, നെയ്യാറിന്‍കര ആലുംമൂട് ജംഗ്ഷനിലും ടിബി ജംഗ്ഷനിലും രാവിലെയും വൈകുന്നേരവും മൂന്നു മണിക്കൂര്‍ വീതം വണ്‍വേ സമ്പ്രദായമാണ് നടപ്പിലാക്കി യിട്ടുള്ളത്.

ട്രാഫിക് പോലീസുകാരുടെ സാന്നിധ്യ ത്തില്‍ തന്നെ വാഹനങ്ങള്‍ ഈ വണ്‍വേ സമ്പ്രദായം അപ്പാടെ അവഗണിച്ച് മുന്നോട്ടു പോകാന്‍ ശ്രമിക്കാറുണ്ട്. ഇതിനെച്ചൊല്ലി ഡ്രൈവര്‍മാരും ട്രാഫിക് നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെടുന്ന ഹോം ഗാര്‍ഡു കളുമായി തര്‍ക്കവും പതിവാണ്.  വാഹനം ഓടിക്കുന്നതിലെ അശ്രദ്ധയാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായി കണക്കാക്കപ്പെടുന്നത്. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചതിനു ശേഷം വാഹനം ഓടിക്കുന്നതും അപകടകാര ണമായേക്കാം. അതിരാവിലെ നിരത്തിലൂടെ ചീറിപ്പായുന്ന കോഴിവണ്ടികളില്‍ ലോറികളും ബൈക്കുകളും ഉള്‍പ്പെടുന്നു. ചെക്‌പോസ്റ്റുകളും നിരത്തുകളിലെ പോലീസിന്റെ ചെക്കിംഗുമൊക്കെ വെട്ടിച്ച് ഇവയൊക്കെ കൃത്യമായി ലക്ഷ്യസ്ഥാ നത്തെത്തുകയും ചെയ്യും.

താലൂക്കില്‍ കഞ്ചാവ് മുതലായവയുടെ ഉപയോഗം വര്‍ധിക്കുന്നതായും ആശങ്കയുണ്ട്. വിദ്യാര്‍ഥികളെ ലാക്കാക്കിയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവും മറ്റു ലഹരി വസ്തുക്കളും കൊണ്ടുവരുന്നത്. ഈയിടെ ഇത്തരം സംഘങ്ങളില്‍ ചിലരെ പിടികൂടി. എന്നാലും, കടത്തിനും വിതരണത്തിനും വില്‍പ്പനയ്ക്കുമൊന്നും വലിയ കുറവ് സംഭവിക്കാനിടയില്ലെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇതൊന്നും അധികൃതര്‍ യഥാവിധി പരിശോധിക്കാ റില്ലെന്നും ആക്ഷേപമുണ്ട്. പലപ്പോഴും നിരപരാധികളും അപകടത്തിന് ഇരകളാകുന്നു. ദീര്‍ഘ ദൂരമായി വാഹനം ഓടിക്കുകയോ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുകയോ ചെയ്യുന്നവരാകാം ഇത്തരം സംഭവങ്ങളില്‍ വില്ലന്മാരായി മാറുന്നത്.

Related posts