വികസന തുടര്‍ച്ചയ്ക്ക് യുഡിഎഫ് തിരികെ വരണം : പി.കെ.കുഞ്ഞാലിക്കുട്ടി

KKD-KUJALIപരവൂര്‍ :കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകണമെങ്കില്‍ യുഡിഎഫിന്റെ തുടര്‍ഭരണം അനിവാര്യമാണെന്ന്  മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥംപരവൂര്‍ തെക്കുംഭാഗത്ത് നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അടിസ്ഥാന വികസനത്തോടൊപ്പം ദുര്‍ബലജനവിഭാഗങ്ങളെയും സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

കാരുണ്യ ചികിത്സാ പദ്ധതി, പെന്‍ഷന്‍ വര്‍ദ്ധനവ്, സൗജന്യ അരിവിതരണം തുടങ്ങിയവ  ഇതിന് ഉദാഹരണമാണ്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കൊല്ലം തുറമുഖം, കണ്ണൂര്‍വിമാനത്താവളം എന്നിവ കേരളത്തിന്റെ അടിസ്ഥാന വികസനരംഗത്തെ കുതിപ്പാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.മുസ്ലിംലീഗ് നേതാവ് ജെ. ഷെരീഫ് അദ്ധ്യഷത വഹിച്ച യോഗത്തില്‍ സ്ഥാനാര്‍ത്ഥി ഡോ. ശൂരനാട് രാജശേഖരന്‍, ഡോ. ജി. പ്രതാപവര്‍മ്മതമ്പാന്‍, അഡ്വ. രാജേന്ദ്രപ്രസാദ്, നെടുങ്ങോലം രഘു, പരവൂര്‍ സജീബ്, വരിഞ്ഞം ഷംസുദ്ദീന്‍, പരവൂര്‍ രമണന്‍, ജി.രഘു, പി.എം. ഹക്കിം, സഹീറത്ത് ബീവി, എസ്. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts