കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ തികഞ്ഞ വിജയപ്രതീക്ഷയോടെ മൂന്ന് മുന്നണികളും. യൂഡിഎഫ് വന്‍ മാര്‍ജിനിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍; എല്‍ഡ ിഎഫും എന്‍ഡിഎയും നേരിയ വോട്ടിനുള്ള വിജയമാണ് സ്വപ്നം കാണൂന്നത്. മണ്ഡലത്തില്‍ കഴിഞ്ഞതവണ ലഭിച്ച ഭൂരിപക്ഷം കിട്ടുമെന്ന് തറപ്പിച്ചു പറയുന്ന ില്ലെങ്കിലും ഇരുപതിനായി രത്തിനുമേലുള്ള ഭൂരിപക്ഷമാണ് യൂഡിഎഫ് മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും യൂഡിഎഫിനായിരുന്നു ഭൂരിപക്ഷം ലഭിച്ചത്.
ഇക്കുറിയും ഇതു ആവര്‍ത്തിക്കുമെന്ന് അവകാശപെടുന്ന യൂഡിഎഫ് മണ്ഡലത്തിലെ വികസന നേട്ടങ്ങളും മോന്‍സ് ജോസഫിന്റെ വ്യക്തിപ്രഭാവവും ഭൂരിപക്ഷത്തില്‍ വര്‍ദ്ധനവുണ്ടാ ക്ക ിയേക്കുമെന്നും പ്രതീക്ഷിക്കുന്നു. യൂഡിഎഫ് വോട്ട് ബാങ്കില്‍ ഇക്കുറി വിള്ളലുണ്ടായിട്ടുണ്ടെന്ന എതിര്‍പക്ഷത്തിന്റെ കണക്ക് കൂട്ടല്‍ സ്വപ്നം മാത്രമാണെന്നും യൂഡിഎഫ് നേതാക്കള്‍ തറപ്പിച്ചു പറയുന്നു. ഇന്നലെ രാവിലെ കടുത്തുരുത്തിയില്‍ ചേര്‍ന്ന യൂഡിഎഫ് നിയോജക മണ്ഡലം നേതൃയോഗത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് അവലോകനത്തിലും ഇരുപത ിനായിരത്തിനു മേലുള്ള വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തിയത്.
മാഞ്ഞൂരിലും കടുത്തുരുത്തിയിലും മൂവായിരത്തിനുമേലുള്ള ഭൂരിപക്ഷം യൂഡിഎഫ് പ്രതീക്ഷിക്കുന്നു. ഏറ്റവും കുറവ് ഭൂരിപക്ഷം ഞീഴൂരിലും വെളിയന്നൂരിലുമാണ് മുന്നണി കണക്ക് കൂട്ടുന്നത്. എന്നാല്‍ രണ്ടിടത്തും ഭൂരിപക്ഷം ആയിരത്തില്‍ കുറയില്ലെന്നും നേതാക്കള്‍ പ്രതീക്ഷ വയ്ക്കുന്നു. ഇതേസമയം കണക്കിലെ കളികളും ഭരണവിരുദ്ധവികാരവും തങ്ങള്‍ക്ക് അനു കൂലമാകുമെന്ന പ്രതീക്ഷയാണ് എല്‍ഡി എഫിനുള്ളത്. യൂഡിഎഫിലെ ആഭ്യന്ത പ്രശ്‌നങ്ങളും അടിയൊഴുക്കുകളും തങ്ങള്‍ക്ക് വിജയം സമ്മാനിക്കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ അവകാശപെടുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകളില്‍ ഭൂരിഭാഗവും യൂഡിഎഫിന്റേതാവുമെന്നും എല്‍ഡിഎഫ് പ്രതീക്ഷ വയ്ക്കുന്നു. ഇതേസമയം പുതിയ രാഷ്ട്രീയ സമവാക്യങ്ങളും സാമൂദായിക ധ്രൂവീകരണവും തങ്ങള്‍ക്ക് വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. ബിജെപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാവില്ലെന്നും ബിഡിജെഎസിന്റെ വോട്ടുകളും സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന മറ്റു വോട്ടുകളും തങ്ങളെ വിജയിപ്പിക്കുമെന്നാണ് എന്‍ഡിഎയുടെ കണക്ക് കൂട്ടല്‍.