ഇളയദളപതി വിജയ്‌യുടെ അറുപതാമത് ചിത്രമെന്ന പേരില്‍ ചിത്രീകരണം തുടരുന്ന പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിന്റെ കേരള വിതരണാവകാശത്തിന് റിക്കാര്‍ഡ് വില. ഇഫാര്‍ ഇന്റര്‍നാഷണലിനുവേണ്ടി റാഫി മതിരയാണ് ഈ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. തമിഴകത്തെ മുന്‍നിര ബാനറായ വിജയ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഭരതനാണ്.
മലയാളി സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഈ ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് വിജയുടെ നായികയായി എത്തുന്നത്. മലയാളികളുടെ സ്വന്തം വിജയരാഘവനും, അപര്‍ണ്ണാ വിനോദും പ്രധാനവേഷത്തിലെത്തുന്നുണ്ട്. രജനി ചിത്രമായ കബാലിയുടെ സംഗീത സംവിധായകനായി ശ്രദ്ധേയനായ സന്തോഷ് നാരായണനാണ് വിജയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എം. സുകുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ കെ. എന്‍. എഡിറ്റിംഗും നിര്‍വഹിക്കുന്നു. പാപ്രിഘോഷ് , ജഗപതിബാബു, മൊട്ടരാജേന്ദ്രന്‍, പ്രഭു, ഡാനിയേല്‍ ബാലാജി, സനീഷ് സന്താനം തുടങ്ങിയ ഒരു വന്‍ താരനിര അണിനിരക്കുന്നു.
ഇഫാര്‍ ഇന്റര്‍നാഷണലിനുവേണ്ടി റാഫിമതിര കേരളത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം പൊങ്കല്‍ റിലീസായി 2017 ജനുവരി യില്‍ പ്രദര്‍ശനത്തിനെത്തും. ബീബാ ക്രിയേഷന്‍സും, സായൂജ്യം സിനി റിലീസും ചേര്‍ന്ന് ചിത്രം തിയറ്ററിലെത്തിക്കും.