നെടുമങ്ങാട്: അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ വീട്ടുകാരറിയാതെ ക്ലാസില്‍ എത്താതിരുന്നത് രക്ഷകര്‍ത്താക്കള്‍ അപ്പോള്‍ തന്നെ അറിയും. രക്ഷകര്‍ത്താക്കള്‍ അറിയാതെ സ്കൂളില്‍ നിന്നും മുങ്ങുന്ന കുട്ടികളെ പിടിക്കുന്നതിനായി പുതിയ കംപ്യൂട്ടര്‍ ആപ്ലിക്കേഷനു രൂപം നല്‍കി കഴിഞ്ഞു. വിദ്യാര്‍ഥികള്‍ രാവിലെ 10നു ക്ലാസില്‍ എത്തിയില്ലെങ്കില്‍ എസ്എംഎസ് വഴി രക്ഷിതാക്കള്‍ക്ക് സന്ദേശം എത്തി തുടങ്ങും.
പിടിഎയുടെ തീരുമാനം പ്രകാരം ആദ്യഘട്ടം എന്ന നിലയില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളാണ് ഈ എസ്എംഎസ് സംവിധാനം നടപ്പാക്കിയത്. സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തന ഉദ്ഘാടനം വിക്ടേഴ്‌സ് ചാനല്‍ ചെയര്‍മാന്‍ മുരുകന്‍ കാട്ടക്കട നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എസ്. മണികണ്ഠന്‍ അധ്യക്ഷതനായിരുന്നു. പ്രിന്‍സിപ്പല്‍ എ. ഗണപതി, ഹെഡ്മിസ്ട്രസ് ടി.എന്‍. പുഷ്പവല്ലി, ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അസിസ്റ്റന്റ് കെ.എസ്. ലേഖ, സ്റ്റാഫ് സെക്രട്ടറി സജീര്‍, അധ്യാപകന്‍ എം.എസ്. സതീഷ് നെടുമങ്ങാട് ചടങ്ങില്‍ സംബന്ധിച്ചു.