കളമശേരി: സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി പോലീസ്. കളമശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായാണ് കളമശേരി പോലീസ് പരിശീലന ക്ലാസുകള്‍ തുടങ്ങിയത്. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും വിദ്യാര്‍ഥിനികളെ ധൈര്യത്തോടെ പ്രതിസന്ധികളെ നേരിടാനൊരുക്കാനുമാണ് ക്ലാസുകള്‍ ഒരുക്കിയത്. കളമശേരി ജനമൈത്രി പോലീസും നിര്‍ഭയയുടെ പരിശീലനം ലഭിച്ച വനിതാ പോലീസുകാരായ ഡോളിയും സിജുവും ചേര്‍ന്നാണ് വിദ്യാര്‍ഥിനികളെ പരിശീലിപ്പിച്ചത്. കളമശേരി എസ്‌ഐ എം.കെ. സജീവ്, പ്രധാനധ്യാപിക രഞ്ജിനി, സിആര്‍ഒ എസ്‌ഐ ഷംസുദ്ദീന്‍, മനോജ്, മഹിത എന്നിവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥിനികള്‍ക്കു പരിശീലന ക്ലാസുമായി കളമശേരി പോലീസ്
