പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ വേ​ണ്ട; ഇ​ര​ട്ട​ക​ളെ മു​ത്ത​ശി പി​റ​ന്ന​പ​ടി ക​നാ​ലി​ൽ‌ എ​റി​ഞ്ഞു​ക​ള​ഞ്ഞു; ക്രൂരകൃത്യം ചെയ്തതിനെ ന്യായീകരിച്ച് മുത്തശി പറഞ്ഞത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളാ​യ ഇ​ര​ട്ട പെ​ൺ​കു​ഞ്ഞു​ങ്ങ​ളെ മു​ത്ത​ശി ക​നാ​ലി​ൽ എ​റി​ഞ്ഞു​ക​ള​ഞ്ഞു. പ​ഞ്ചാ​ബി​ലെ ബ​തി​ണ്ഡ​യി​ലാ​ണ് സം​ഭ​വം. കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ​യു​ടെ അ​മ്മ​യാ​ണ് ക​ടും​കൈ ചെ​യ്ത​ത്. നി​ല​വി​ൽ യു​വ​തി​ക്ക് ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് ക​ടും​കൈ ചെ​യ്ത​തെ​ന്നാ​ണ് ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണം.

മു​ത്ത​ശി മാ​ൽ​കി​ത് കൗ​റും (65), ഇ​വ​രു​ടെ മ​ക​ൻ ബ​ൽ​ജീ​ന്ദ​ർ സിം​ഗും (35) ചേ​ർ​ന്നാ​ണ് കു​ട്ടി​ക​ളെ ക​നാ​ൽ‌ എ​റി​ഞ്ഞു​ക​ള​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് മാ​ൽ​കി​തി​നെ​യും ബ​ൽ​ജീ​ന്ദ​റെ​യും അ​റ​സ്റ്റ് ചെ​യ്തു. പ്ര​സ​വി​ച്ച ഉ​ട​നെ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഇ​വ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

Related posts