വിദ്യാര്‍ഥിനിയെ കോളജ് മുറിയിലിട്ടിടിച്ചു; മൂന്നു വിദ്യാര്‍ഥിനികള്‍ക്കെതിരേ കേസ്

ktm-ragingകോട്ടയം: നഗരത്തിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയെ സഹപാഠികളായ മൂന്നു വിദ്യാര്‍ഥിനികള്‍ ചേര്‍ന്നു മര്‍ദിച്ചതായി പരാതി. മുന്‍ വിരോധം തീര്‍ക്കാന്‍ കോഴ്‌സ് തീര്‍ന്ന ദിവസം കോളജ് മുറിയില്‍ കയറ്റി മൂന്നുപേര്‍ ചേര്‍ന്ന് ഇടിച്ചുവെന്നാണ് വിദ്യാര്‍ഥിനി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.

പരാതി ലഭിച്ച വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്നുദിവസം മുന്‍പാണ് സംഭവം.ഫാട്ടോയെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. കോഴ്‌സ് തീര്‍ന്ന ദിവസം പകരം വീട്ടാനായി മൂന്നുപേര്‍ ചേര്‍ന്ന് കോളജിലെ ഒരു മുറിയിലേക്ക് വിളിച്ചു വരുത്തി. പിന്നീട് കതകടച്ച് ഇടിക്കുകയായിരുന്നുവെന്നു പറയുന്നു. എന്നാല്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായില്ല.

അതിനാല്‍ സംഭവം ശരിയാണോ എന്ന സംശയവും പോലീസിനുണ്ട്. എന്തായാലും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴ്‌സ് തീര്‍ന്ന് വിദ്യാര്‍ഥിനികള്‍ വീട്ടില്‍ പോയതിനാല്‍ അവരുടെ വിലാസം തേടിപ്പിടിച്ച് വീട്ടിലെത്തി അന്വേഷണം നടത്തേണ്ടിവരും.

Related posts