വിരാട് കോഹ്‌ലിക്കു കന്നി ഡബിള്‍ സെഞ്ചുറി

sp-viradcenturyനോര്‍ത്ത് സൗണ്ട്: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കു ടെസ്റ്റില്‍ കന്നി ഡബിള്‍ സെഞ്ചുറി. കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നു.ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ കണ്‌ടെത്തിയ കോഹ്‌ലി 24 ബൗണ്ടറികള്‍ പായിച്ചു. 281 പന്തിലാണ് ഇരട്ട സെഞ്ചുറിയിലെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ നേടിയ 169 ആയിരുന്നു ഇതിനു മുമ്പു കോഹ്‌ലിയുടെ ഉയര്‍ന്ന സ്‌കോര്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യക്കാരന്റെ ഏഴാം ഡബിള്‍ സെഞ്ചുറിയാണിത്. സുനില്‍ ഗാവസ്കര്‍ മൂന്നു ഡബിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. ദിലീപ് സര്‍ദേശായി, വസിം ജാഫര്‍, നവജ്യോത് സിദ്ദു എന്നിവരാണു വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇരട്ട സെഞ്ചുറി നേടിയ മറ്റ് ഇന്ത്യക്കാര്‍. സുനില്‍ ഗാവസ്കറിന്റെ 236* ആണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍.

Related posts