വിളയോടി റോഡിനിരുവശത്തും ഇരുചക്രവാഹനം; അനധികൃത പാര്‍ക്കിംഗ് നടത്തുന്നതായി പരാതി

pkd-parkingവണ്ടിത്താവളം: ടൗണില്‍നിന്നുള്ള വിളയോടി റോഡിന് ഇരുവശത്തും ഇരുചക്രവാഹനങ്ങള്‍ അനധികൃത പാര്‍ക്കിംഗ് നടത്തുന്നതായി പരാതി. ഇതുമൂലം ഗതാഗതതടസവും പതിവുകാഴ്ചയാണ്. വിളയോടിയില്‍നിന്നും ടൗണ്‍ റോഡ് കുത്തനെ ഉയര്‍ന്നാണ് നില്ക്കുന്നത്. അനധികൃത പാര്‍ക്കിംഗ് മൂലം ചരക്കുലോറികളും മറ്റും നിര്‍ത്തേണ്ട സാഹചര്യമുണ്ടായാല്‍ പിന്നീട് പ്രധാന റോഡിലൂടെ കയറിവരാന്‍ ബുദ്ധിമുട്ട് ഏറെയാണ്. വ്യാപാര സ്ഥാപനങ്ങളിലേക്കു വരുന്ന ഇരുചക്രവാഹനങ്ങളാണ് ഇത്തരത്തില്‍ മാര്‍ഗതടസം സൃഷ്ടിക്കുന്നത്. ഇതുമൂലം വാഹനാപകടങ്ങളും പതിവാണ്.

അടുത്തിടെ നന്ദിയോടു ഭാഗത്തുനിന്നും പാഞ്ഞുവന്ന കാര്‍ വണ്ടിത്താവളം ടൗണില്‍നിന്നും വിളയോടി റോഡിലേക്ക് ഇറങ്ങുന്നതിനിടെ ബസ് കാത്തുനിന്ന ഹോട്ടല്‍ ഉടമയെ ഇടിച്ചതിനെ തുടര്‍ന്ന് തത്ക്ഷണം മരണമടഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിളയോടി റോഡിന്റെ ഇരുഭാഗത്തും നോപാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കുന്നതിനു പോലീസ് നടപടിയെടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Related posts