വിവാഹം കഴിഞ്ഞു തല്‍ക്കാലം വെള്ളിത്തിരയിലേക്കില്ല; അസിന്‍

asinവിവാഹം കഴിഞ്ഞു  കുറച്ചുനാള്‍ അഭിനയത്തിന് അവധി കൊടുത്തിരിക്കുകയാണ് നടി അസിന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഇതോടെ വിവാഹംശേഷം അസിന്‍ സിനിമയില്‍ തുടരുമോ ഇല്ലയോ എന്നുള്ള ചോദ്യത്തിന് താല്‍ക്കാലിക മറുപടി കിട്ടിയിരിക്കുകയാണ്. സിനിമയില്‍ മാത്രമല്ല പരസ്യചിത്രത്തിലും താന്‍ കുറച്ചുനാളത്തേക്ക് അഭിനയിക്കില്ലെന്നാണ് അസിന്‍ പറയുന്നത്.

ജനുവരി 19 നായിരുന്നു മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മയുമായുള്ള അസിന്റെ വിവാഹം. നീണ്ട കാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.

Related posts