ലിവാല് പിടിക്കുന്ന പ്രസ്താവനകള്‍ ചുമ്മാ അങ്ങ് പറയാന്‍ നടി കങ്കണ റണൗത്തി ന് ഒരു മടിയുമില്ല. അതിന്റെ പേരില്‍ കിട്ടുന്ന വാര്‍ത്താ പ്രാധാന്യം തന്നെയാവാം വീണ്ടും വീണ്ടും ഓരോ പ്രസ്താവനകളുമായി രംഗത്തു വരാന്‍ കങ്കണയെ പ്രേരിപ്പിക്കുന്നത്. ഈ അടുത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് കങ്കണ വീണ്ടും ഒരു ഡയലോഗ് പറഞ്ഞത്. ദാമ്പത്യ ജീവിതം ശരിയായി പോയില്ലെങ്കില്‍ വീണ്ടും വീണ്ടും വിവാഹം കഴിക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് കങ്കണ പറഞ്ഞത്. ഒരു ഫാഷന്‍ ഇവന്റിന്റെ ഇടയിലായിരുന്നു കങ്കണയുടെ ഈ തുറന്നു പറച്ചില്‍.
ഞാനും എന്റെ ഡിസൈനറും എന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. എന്റെ ആദ്യത്തെ വിവാഹത്തിന് ഉറപ്പായും അദ്ദേഹത്തിന്റെ ഡിസൈന്‍ ധരിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.’’ അപ്പോള്‍ കങ്കണ ഉറപ്പിച്ചോ ഒന്നില്‍ കൂടുതല്‍ കല്യാണം കഴിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍… എന്തുകൊണ്ട് നടക്കില്ല, ഒരെണ്ണം നടക്കുമെങ്കില്‍ ഒരുപാടെണ്ണം നടക്കാനും സാധ്യതയുണ്ടെന്ന് കങ്കണ മറുപടി നല്കി. ഇതോടെ കല്യാണ കാര്യത്തെ കുറിച്ച് കങ്കണയുടെ മനസിലെ സങ്കല്പങ്ങള്‍ പുറത്തു വന്നു തുടങ്ങിയെന്ന രീതിയില്‍ പപ്പരാസികള്‍ പറഞ്ഞും തുടങ്ങി.