വിവാഹവാഗ്ദാനം നല്‍കി പീഡനം ; വിവാഹിതനായ പ്രതി യുവതിയുടെ കൈയില്‍ നിന്നും തട്ടിയെടുത്തത് മൂന്നരലക്ഷം രൂപ; യുവതി നല്‍കിയ പരാതിയില്‍ കാമുകനെ അറസ്റ്റു ചെയ്തു

ktm-peedanamarrestമങ്കൊമ്പ്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പു നടത്തുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രാമങ്കരി സ്വദേശിനിയായ യുവതി നല്കിയ പരാതിയിന്മേലാണ് അറസ്റ്റ്. തിരുവനന്തപുരം വിഴിഞ്ഞം ശ്രീരാഗം വീട്ടില്‍ പ്രശാന്ത് (33)നെയാണ് വീടിനു സമീപത്തുനിന്നും പുളിങ്കുന്ന് സിഐ ഉമേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.  വിവാഹിതനായ പ്രതി മുമ്പും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.

വിവാഹപരസ്യത്തിലൂടെ പരിചയപ്പെട്ട പ്രതി യുവതിയില്‍നിന്നും പല തവണയായി മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ഈ തുക പ്രതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്കാണു കൈമാറിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടു സുഹൃത്തിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.

Related posts