കാകിനട: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ എംഎല്‍എയുടെ മകനെതിരേ കേസ്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി എംഎല്‍എ വരുപുല സുബ്ബറാവുവിന്റെ മകന്‍ വരുപുല രാജ്ബാബുവിനെതിരേയാണ് പോലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തിയെന്നു കാട്ടി എംഎല്‍എയുടെ വീടിനടുത്ത് താമസിക്കുന്ന ആദിവാസി യുവതിയാണ് രംഗത്തെത്തിയത്.
മുമ്പ് വിവാഹ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പിന്നീട് ഇതില്‍നിന്നു പിന്‍മാറുകയും ആദിവാസി യുവതിയെ വിവാഹം ചെയ്യാനില്ലെന്നു രാജ്ബാബു നിലപാടെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.