വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവ് പിടിയില്‍

alp-ARRESTകോലഞ്ചേരി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ പാമ്പാക്കുടയിലെ 21 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂവാറ്റുപുഴ കിഴക്കേകര കണമ്പിള്ളി ജോബിനെ (24) ആണു രാമമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 19നു രാത്രി 12ഓടെ ബൈക്കിലെത്തിയ പ്രതി യുവതിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു യുവതിയേയും പ്രതിയേയും എറണാകുളത്തുനിന്നു പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളോടൊപ്പം മൂന്നുവര്‍ഷമായി മറ്റൊരു യുവതിയും താമസിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

Related posts