വിവാഹവാര്‍ത്ത തെറ്റെന്ന് സൊനാക്ഷി സിന്‍ഹ

Sonakshiബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയുടെ വിവാഹവാര്‍ത്ത വ്യാജമോ? ആണെന്നും അല്ലെന്നും വാര്‍ത്തകള്‍ വരവേ സൊനാക്ഷി തന്നെ വിഷയത്തില്‍ ഒരു വിശദീകരണവുമായി വന്നിരിക്കുകയാണ്.  തന്റെ വിവാഹവാര്‍ത്ത വ്യാജമാണെന്നും താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നുമാണ് താരം പറയുന്നത്.

സൊനാക്ഷി സിന്‍ഹ ബോയ്ഫ്രണ്ട് ബണ്ടി സച്‌ദേവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായിട്ടായിരുന്നു വാര്‍ത്ത. ഇതിനുള്ള മുന്നൊരുക്കമായി താരം പുതിയ ചിത്രത്തിനൊന്നും കരാര്‍ നല്‍കുന്നില്ലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.   ദബാംഗ് 3യില്‍ സൊനാക്ഷി നായികമാകുമെന്ന്  നായികയാകുമെന്ന് ഉറപ്പായിരുന്നു. പക്ഷേ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത് പെട്ടെന്നാണ്. സൊനാക്ഷിക്കു പകരം പരിണീതി ചോപ്ര നായികയായി. ഇതോടെ വിവാഹവാര്‍ത്തയ് ക്കു ചൂടേറി. അകിര എന്ന ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കിലാണ് താരമിപ്പോള്‍.

Related posts