വിവാഹാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ അധ്യാപികയെ പള്ളിക്കകത്ത് വെട്ടിക്കൊന്നു; പ്രതിയെ തേടി വീട്ടിലെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…

PRANAYAM-KOLAതൂത്തുക്കുടി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി പട്ടണത്തില്‍ സ്കൂള്‍ അധ്യാപികയെ യുവാവ് പള്ളിക്കകത്തുവച്ച് വെട്ടിക്കൊന്നു. പ്രതി പിന്നീട് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചു. ജെ. കീഗന്‍ ജോസ് ഗോമസ്(27) എന്നയാള്‍ ഇന്നലെ രാവിലെയാണ് അധ്യാപികയായ ഫ്രാന്‍സിന(24)യെ കൊലപ്പെടുത്തിയത്.

കീഗന്റെ വിവാഹാഭ്യര്‍ഥന ഫ്രാന്‍സീന നിരസിച്ചതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചത്. മറ്റൊരാളുമായി ഫ്രാന്‍സീനയുടെ വിവാഹം സെപ്റ്റംബര്‍ എട്ടിനു നടത്താന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ അധ്യാപക ജോലി രാജിവച്ച ഫ്രാന്‍സീന, ശാന്തായ് റോഡിലെ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ പ്രാര്‍ഥിക്കാനെത്തി. അവിടെയെത്തിയ കീഗന്‍ അരിവാളുകൊണ്ട് ഫ്രാന്‍സീനയെ തലങ്ങും വിലങ്ങും വെട്ടിയശേഷം രക്ഷപ്പെട്ടു. തലയ്ക്കും നെഞ്ചിനും മാരകമായ മുറിവുകളേറ്റ ഫ്രാന്‍സീനയെ തൂത്തുക്കുടി ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം പള്ളിയിലെ സിസിടിവി കാമറകള്‍ പരിശോധധിച്ചപ്പോള്‍ പ്രതിയെ തിരിച്ചറിഞ്ഞു. തൂത്തുക്കുടി ടൗണിലെ മാരാക്കുടി സ്ട്രീറ്റിലെ വീട്ടില്‍ പ്രതി കീഗനെ തേടി പോലീസ് എത്തിയപ്പോള്‍ തൂങ്ങിമരിച്ചനിലയില്‍ കണെ്ടത്തുകയാണുണ്ടായത്.

Related posts