നടികര്‍ സംഘത്തിന് ഓഫീസ് കെട്ടിടം പണിത് കഴിഞ്ഞാല്‍ മാത്രമേ വിവാഹം കഴിക്കൂ; വിശാലിന് പിന്നാലെ പപ്പരാസികള്‍

vishalഗോസിപ്പുകള്‍ക്ക് പഞ്ഞമില്ലാത്ത സിനിമ ലോകത്തു നിന്നു വരുന്ന പുതിയവാര്‍ത്ത പപ്പരാസികള്‍ നടന്‍ വിശാലിന്റെ പിന്നാലെയാണെന്നാണ്. വിശാല്‍ എന്തെങ്കിലും  പറയാന്‍ നോക്കിയിരിക്കുകയാണ് അവര്‍. തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം പണിത് കഴിഞ്ഞാല്‍ മാത്രമേ താന്‍ വിവാഹം കഴിക്കൂ എന്ന് വിശാല്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതോടെ പെണ്‍കുട്ടിയെ കണ്ടുവച്ചിട്ടുണ്ടെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ പെണ്‍കുട്ടിയെ കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലായെന്നായി വിശാല്‍. അതോടെയാണ്   പപ്പരാസികള്‍ നേരത്തെ കണ്ടെത്തിയ വിശാല്‍-വരലക്ഷ്മി പ്രണയകഥ വീണ്ടും പൊടി തട്ടിയെടുത്തത്.

വരലക്ഷ്മി  ആണ് വിശാല്‍ കണ്ടെത്തിയിരിക്കുന്ന പെണ്‍കുട്ടിയെന്ന രീതിയിലാണ് തമിഴകത്ത് ചര്‍ച്ചകള്‍ നടക്കുന്നത്. എന്തായാലും പെണ്‍കുട്ടിയുടെ പേര് വിശാല്‍ പറയാതിരിക്കുന്നിടത്തോളം കാലം പപ്പരാസികള്‍ ഇനി ഓരോരോ പേരുകളുമായി വാര്‍ത്ത പടച്ചുവിടാന്‍ സാധ്യത ഉണ്ട്.

Related posts