ഷാരൂഖ് ഖാന്റെ മകള്‍ക്കു പോലും രക്ഷയില്ല…12-ാമത്തെ വയസ്സു മുതല്‍ ബന്ധുക്കളില്‍ നിന്നു പോലും മോശം അനുഭവം നേരിടേണ്ടി വന്നു; തുറന്നു പറച്ചിലുമായി സുഹാന ഖാന്‍…

ബോളിവുഡിലെ താരപുത്രിമാരില്‍ മിന്നും താരമാണ് സുഹാന ഖാന്‍. കിംഗ്ഖാന്റെ മകളായതിനാല്‍ത്തന്നെ സിനിമയില്‍ അഭിനയിക്കുന്നതിനു മുമ്പുതന്നെ സുഹാന പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലെത്തി നില്‍ക്കുകയാണ്.

അതേ സമയം സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സിനിമ തന്നെയാണ് സുഹാന ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. ഷോര്‍ട്ട്ഫിലിമിലൂടെ അഭിനയരംഗത്തേത്ത് കടന്ന താരപുത്രി ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതല്‍ നിറത്തിന്റെ പേരില്‍ ഉള്ള വേര്‍തിരിവ് അനുഭവിച്ചു വരികയാണെന്ന് ഇരുപതുകാരി ആയ സുഹാന പോസ്റ്റില്‍ വ്യക്തമാക്കുന്നു. ബന്ധുക്കള്‍ പോലും തന്റെ നിറത്തെ പരിഹസിച്ചിട്ടുണ്ടെന്നാണ് സുഹാന പറയുന്നത്.

കാല എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ്. കറുത്തവള്‍ എന്ന അര്‍ത്ഥത്തില്‍ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട് എന്നും നിറത്തിന്റെ പേരില്‍ ഉള്ള ഇത്തരത്തില്‍ ഉള്ള വേര്‍തിരിവ് നിര്‍ത്താന്‍ സമയം ആയി എന്നും സുഹാന പറയുന്നു. ഇപ്പോ ഒരുപാട് പ്രശ്നം നടക്കുന്നുണ്ട്. അതില്‍ പരിഹരിക്കപ്പെടേണ്ട വിഷയത്തില്‍ ഒന്നാണ് ഇത്.

ഇത് തന്നെക്കുറിച്ച് മാത്രമല്ലെന്നും വളര്‍ന്നു വരുന്ന എല്ലാ ചെറിയ കുട്ടികളെയും നിറത്തിന്റെ പേരില്‍ തരംതാഴ്ത്തുന്ന പ്രവണതയാണുള്ളതെന്നും സുഹാന പറഞ്ഞു.

തന്റെ തൊലിയുടെ നിറം ഇരുണ്ടത് ആയതിനാല്‍ താന്‍ വൃത്തികെട്ടവള്‍ ആണെന്ന് പ്രായം ആയ ചില സ്ത്രീകളും പുരുഷന്മാരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇന്ത്യക്കാര്‍ ആയ നമുക്ക് ഇരുണ്ട നിറം ഉള്ളത് സ്വാഭാവികം ആണ് എന്നത് മറന്നു പോകുന്നത് സങ്കടകരമാണെന്നും സുഹാന പറയുന്നു.

Related posts

Leave a Comment