വി.എം.സുധീരന്‍ 10ന് ജില്ലയില്‍ ; 11 പൊതുയോഗങ്ങളില്‍ പ്രസംഗിക്കും

sudheeranകൊല്ലം :ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പത്തിന്   കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍   ജില്ലയില്‍ 11 അസംബ്ലി നിയോജകമണ്ഡലങ്ങളിലും  പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് പി. ജര്‍മിയാസ് അറിയിച്ചു. ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി,എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, യുഡിഎഫിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ എന്നിവരും യോഗങ്ങളില്‍ പങ്കെടുക്കും.

പത്തിന്  രാവിലെ 9ന്  മൈനാഗപ്പള്ളി, പത്തിന്  ആലുംപീടിക,  11.30ന് ചവറ  ബസ് സ്റ്റേഷന്‍ ജംഗ്ഷനിലും, ഉച്ചകഴിഞ്ഞ് ചാത്തന്നൂര്‍  പാരിപ്പള്ളി  ജംഗ്ഷന്‍,  കൂട്ടിക്കട ജംഗ്ഷന്‍, വൈകുന്നേരം കുപ്പണ ജംഗ്ഷന്‍,കുറ്റിച്ചിറ ജംഗ്ഷന്‍,  എഴുകോണ്‍ ജംഗ്ഷന്‍, പുന്നലയിലും പ്രസംഗിക്കും.    രാത്രി എട്ടിന് ഉറുകുന്നിലും ചടയമംഗലം കെഎസ്ആര്‍ടിസി ഗാരേജ് ജംഗ്ഷന്‍    എന്നിവിടങ്ങളിലും പൊതുയോഗങ്ങളില്‍  പ്രസംഗിക്കും.

Related posts