വി.എസിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി; മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ ആരോപണം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു പരാതി

VSതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ ആരോപണം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷനു പരാതി. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ വി. അശോകനാണ് പരാതിക്കാരന്‍.

മുഖ്യമന്ത്രി 31 കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ചേര്‍ന്ന്് 136 കേസുകളിലാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നുമായിരുന്നു വി.എസിന്റെ പ്രസ്താവന.

ഐപിസി സെക്ഷന്‍ 188, 171 ജി എന്നിവ പ്രകാരം പ്രതിപക്ഷനേതാവിനെതിരേ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ആവശ്യം. വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

Related posts