വീണ്ടും പദ്മപ്രിയ

padmapriyaപദ്മപ്രിയ വീണ്ടും സിനിമാ രംഗത്ത് സജീവമാകുന്നു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പദ്മപ്രിയ മടങ്ങിവരുന്നത്. ഹിന്ദിയിലും ബംഗാളിയിലുമായി ഒരുക്കു ന്ന സിനിമയിലൂടെയാണ് പ്ദമപ്രിയയുടെ തിരിച്ചുവരവ്. ദ ഓര്‍ഫന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജന്‍ പലിതാണ്.

സംവിധായകന്റെ തന്നെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് നസറുദീന്‍ ഷായുടെ മകന്‍ വിവിന്‍ ഷായാണ്. നായിക പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. മലയാളിയായ മാളവിക മോഹനും കോളിവുഡ് നടി കമാലിനി മുഖര്‍ജിയുമാണ് മറ്റു നായികമാര്‍. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍

Related posts