വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കും; പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കു നല്‍കാന്‍ ധാരണ

CPIറാന്നി: വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ രേണുക മുരളീധരന്‍ രാജിവയ്ക്കും. പ്രസിഡന്റു സ്ഥാനത്തിനുവേണ്ടി സിപിഐയുടെ പിടിവാശിക്കൊടുവിലാണ് സിപിഎമ്മുകാരിയായ പ്രസിഡന്റ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച നിര്‍ദേശം എല്‍ഡിഎഫില്‍ നിന്നുണ്ടായതോടെ എട്ടിന് ഇവര്‍ രാജിവയ്ക്കുമെന്നാണ് സൂചന. സിപിഎം ജില്ലാ, ഏരിയാ ഘടകങ്ങളും രേണുക മുരളീധരന്‍ രാജിവയ്ക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേല്‍ഘടകങ്ങളുടെ നിര്‍ദേശം ലോക്കല്‍ കമ്മിറ്റിയും അംഗീകരിച്ചു.

അതേസമയം എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില തുല്യമായ പഞ്ചായത്ത് കമ്മിറ്റിയില്‍ സ്വതന്ത്രാംഗം കൂടിയായ വൈസ് പ്രസിഡന്റിന്റെ നിലപാടിനു പ്രസക്തിയേറുകയാണ്. വൈസ് പ്രസിഡന്റ് സ്കറിയ തോമസി ന്റെ പിന്തുണയിലാണ് എല്‍ഡിഎഫ് ഭരണത്തില്‍ നിലനിന്നിരുന്നത്. തുടര്‍ന്ന് സിപിഐ നോമിനിക്കും ഇദ്ദേഹം പിന്തുണ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഭരണമാറ്റം ആലോചിക്കുന്നത്. പിന്തുണ ഉറപ്പാക്കുന്നതിനു സിപിഐ ശ്രമം ആരംഭിച്ചിട്ടുണ്ട്.

വെച്ചൂച്ചിറ പഞ്ചായത്തുഭരണം ഇതാദ്യമായാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സ്വതന്ത്രന്റെ പിന്തുണയില്‍ ലഭിച്ച ഭരണം കൈമോശം വരുമോയെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്. സ്വതന്ത്രാംഗം സിപിഎം നോമിനിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നതെന്നതാണ ്കാരണം. പുതിയ തീരുമാനങ്ങളില്‍ വൈസ് പ്രസിഡന്റിന്റെ നിലപാട് വ്യക്തമായിട്ടില്ല.

Related posts