തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന്റെ പരിസരത്ത് കുഴിച്ചിട്ടിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വന്‍ ശബ്ദത്തോടെയാണ് മണ്ണിനടിയില്‍ കിടന്ന സ്‌ഫോടകശേഖരം പൊട്ടിയത്. സ്ഥലത്ത് പോലീസ് പരിശോധന തുടങ്ങി. പുറ്റിംഗല്‍ ക്ഷേത്രപരിസരത്ത് നടന്ന വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച കരാറുകാരന്‍ സുരേന്ദ്രന്റെ വീടിന്റെ പരിസരത്താണ് പൊട്ടിതെറിയുണ്ടായത്. സ്‌ഫോടനത്തില്‍ സുരേന്ദ്രന്റെ വീടിനും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
വെടിക്കെട്ട് അപകടത്തില്‍ മരിച്ച കരാറുകാരന്റെ പുരയിടത്തില്‍ പൊട്ടിത്തെറി
