തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്ഷേത്രത്തില്‍ നടന്നുവരുന്ന വെടിക്കെട്ട് എന്ന ചടങ്ങിനെ വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെടിക്കെട്ട് നിരോധിക്കേണ്ട കാര്യമില്ല. നിരോധനം ഏര്‍പ്പെടുത്തുന്നത് ഈ പ്രശ്‌നത്തിന് പരിഹാരമാകില്ല. നാട്ടിലൊരു ദുരന്തമുണ്ടായാല്‍ അതിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് പഠിച്ചു മനസിലാക്കണം. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് എടുക്കേണ്‌ടെതെന്നും കുമ്മനം അഭിപ്രായപ്പെട്ടു.