വെളിപ്പെടുത്തലുകള്‍ വിനയാകുന്നു! ജിഷയുടെ പിതാവിന് വധഭീഷണി; ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പാപ്പു

jishaകൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ പിതാവ് പാപ്പുവിന് വധഭീഷണി. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പാപ്പു. നേരത്തെ പി.പി. തങ്കച്ചനെതിരെ ആരോപണം ഉന്നയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ തന്റേതാണെന്നു പറഞ്ഞു നല്‍കിയ പരാതി വ്യാജമാണെന്ന് പാപ്പു വെളിപ്പെടുത്തിയിരുന്നു.

തന്നെ അപമാനിക്കാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ശ്രമിക്കുന്നുവെന്നാണ് പാപ്പുവിന്റേതായി ഐജിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത് വിവാദമായിരുന്നു. പെരുമ്പാവൂരിലെ ഒരു രാഷ്ട്രീയ നേതാവും ഒരു പോലീസുകാരനും വന്ന് സര്‍ക്കാരില്‍നിന്ന് സഹായം ലഭ്യമാക്കാമെന്ന് അറിയിച്ച് വെള്ളപേപ്പറില്‍ ഒപ്പിട്ടു വാങ്ങിയിരുന്നു എന്നും പാപ്പു വെളിപ്പെടുത്തിയിരുന്നു.

Related posts