വെള്ളസംഭരണിയില്‍ വിഷം കലര്‍ത്തി; 3000 കോഴികള്‍ ചത്തു

tcr-kozhiഒല്ലൂര്‍: വെട്ടുകാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ വെള്ളസംഭരണിയില്‍ വിഷം കലര്‍ത്തിയതിനെ ത്തുട ര്‍ന്നു മൂവായിരം കോഴികള്‍ ചത്തു. ഏഴാം കല്ല് അമ്പിളിക്കുന്നിലെ ഫാമി ല്‍ ഇന്നലെ രാവിലെയാണ് സംഭവം. ചവറാംപാടം സ്വദേശി പുത്തന്‍ പുരക്കല്‍ ബെന്നിയുടെ നേതൃത്വ ത്തിലാണു ഫാം നടത്തുന്നത്. ഇദ്ദേ ഹത്തിന്റെ ചവറാം പാടത്തുള്ള ഫാ മിലെ ഷെഡ് തീയിട്ടു കത്തിക്കാനും ഇന്നലെ പുലര്‍ച്ചെ ശ്രമം നടന്നു. ലീസിനെ ടുത്ത സ്ഥലത്താണു ഫാം നടത്തുന്നത്.

കോഴികള്‍ക്കു വെള്ളം നല്‍കി രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കോഴികള്‍ ചത്തുതുടങ്ങിയത്. ഉടനെ മറ്റുകോഴികള്‍ക്ക് വെള്ളം കൊടുക്കുന്നതു നിര്‍ത്തിവച്ചു. ഇതിനോടകം 5000 കോഴികള്‍ക്ക് വെള്ളം നല്‍കികഴി ഞ്ഞിരുന്നു. ഇന്നലെ വൈകിട്ടോടെ മൂവായിരം കോഴികള്‍ ചത്തുവീണിരുന്നു. ഈ ഫാമിലെ വെള്ള ടാങ്കില്‍ നിന്നു തന്നെ സമീപ ത്തെ മൂന്നു വീട്ടുകാര്‍ വെള്ളം ഉപയോഗിക്കാറുണ്ടായി  രുന്നു. ഇന്നലെ മൂന്നു വീട്ടുകാരും കല്യാണ ത്തിനു പോയതി നാല്‍ വെള്ളം ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

സംഭവവുമായി ബന്ധപ്പെട്ട് ഫാം നടത്തുന്ന ബെന്നി സ്ഥലമുടമയ്‌ക്കെതിരെ പോലീസില്‍ പരാതിനല്‍ കിയതായി അറിയിച്ചു. ഫാം നട  ത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥലമുടമ  യുമായി കോടതിയില്‍ കേസ് നിലവി ലുണ്ട്. സ്ഥലമുടമ ഫാമില്‍ പ്രവേ ശിക്കരുതെന്നു കോടതി ഉത്തരവു നല്‍കിയിട്ടുണ്ട്. സംഭവത്തെത്തു    ടര്‍ന്ന് സ്ഥല മുടമ ഒളിവിലാണെന്നും ബെന്നി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

Related posts