വെള്ളൂര്‍ നോര്‍ത്ത് എല്‍പി സ്കൂളില്‍ രണ്ട് അധ്യാപകരും ഒരു വിദ്യാര്‍ഥിനിയും

KKD-SCHOOLനാദാപുരം: ഒരു കാലത്ത് ആയിരങ്ങള്‍ക്ക്് ആദ്യക്ഷരം പകര്‍ന്ന് കൊടുത്ത തൂണേരി കണ്ണങ്കൈ വെള്ളൂര്‍ നോര്‍ത്ത് എല്‍പി സ്കൂളില്‍ പഠിതാവായി ഒരു വിദ്യാര്‍ഥിനി മാത്രം. വിദ്യാര്‍ഥിക്ക്് കൂട്ടായി ഹെഡ്മിസ്ട്രസ്സും ഒരു അധ്യാപികയും. മേഖലയിലുണ്ടായ നിരന്തര സംഘര്‍ഷങ്ങള്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ കുറയാന്‍ ഇടയാക്കി. നേരത്തെ പഠന നിലവാരത്തിലും മറ്റും ഏറെ മുമ്പന്തിയിലായിരുന്ന സ്കൂള്‍ അടുത്തിടെയാണ് തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയത്. നാല് അധ്യാപകര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും രണ്ടുപേര്‍ പ്രൊട്ടക്ഷന്‍ ലഭിച്ച് മറ്റ് സ്കൂളിലേക്ക് സ്ഥലം മാറി പോയി.

ഇതോടെ നേരത്തെ ഉണ്ടായിരുന്ന കുട്ടികള്‍ കൊഴിഞ്ഞ് പോവുകയും ചെയ്തു. രണ്ടാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി മാത്രമായി ഇപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോവുന്നത്. അടുത്തിടെ ഉണ്ടായ ഷിബിന്‍ വധവും അസ്‌ലം വധവുമെല്ലാം ഈ സ്കൂളിന്റ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. സ്കൂളിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലാണ് വധിക്കപ്പെട്ടവരുടെ വീടുകള്‍. ഷിബിന്‍ വധത്തെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ ഒഴിയാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം വിദ്യാര്‍ഥികളുടെ എണ്ണം ഒന്നിലൊതുങ്ങുകയായിരുന്നു. നാട്ടുകാര്‍ സ്കൂളിനെ പഴയ പ്രതാപത്തിലെത്തിക്കാനുളള ശ്രമങ്ങള്‍ക്ക്് തുടക്കം കുറിക്കാനിരിക്കെയാണ് വീണ്ടും നാടിനെ നടുക്കി മറ്റൊരു കൊലപാതകം കൂടി നടന്നത്.

Related posts