വേനലില്‍ പഴങ്ങാടും ഞാറക്കലും കുടിവെള്ളവുമായി ഓട്ടോ തൊഴിലാളികള്‍

EKM-KUDIVELLAMവൈപ്പിന്‍: കൊടുംവേനലില്‍ ദാഹിച്ചുവലയുന്ന വഴിയാത്രക്കാര്‍ക്ക് ആശ്വാസമായി ഓട്ടോ ഡ്രൈവര്‍മാര്‍ സംഭാരവും ചുക്കുവെള്ളവും വിതരണം ചെയ്ത് മനുഷ്യത്വത്തിനു മാതൃക കാട്ടുകയാണ്. എടവനക്കാട് പഴങ്ങാട് സ്റ്റാന്‍ഡിലും ഞാറക്കല്‍ ആശുപത്രിപ്പടി സ്റ്റാന്‍ഡിലുമാണ് ഈ അപൂര്‍വ്വ ദൃശ്യം. പഴങ്ങാട് രാവിലെ 9മുതല്‍ വൈകീട്ട് 4 വരെ ആരു ചെന്നാലും സംഭാരം ലഭിക്കും. കൊടിയ ചൂടില്‍ നല്ല തണുത്ത സംഭാരം കുടിക്കാന്‍ ഇവിടെ വന്‍ തിരക്കുമുണ്ട്.  കാല്‍നടയാത്രക്കാരും  ഇരുചക്രവാഹന യാത്രക്കാരും ഇവിടെ ഒരുക്കിയ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്

.തൊഴിലാളികള്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്താണ് സംഭാരവിതരണം ആരംഭിച്ചിട്ടുള്ളത്. വേനല്‍ അവസാനിക്കുന്നതുവരെ  വിതരണം തുടരും. ഇതേ പോലെ ഞാറയ്ക്കല്‍ അശുപത്രിപ്പടി ഓട്ടോ സ്റ്റാന്റില്‍ സൗജന്യ ചുക്കുവെള്ള  വിതരണം നടക്കുന്നുണ്ട്. എന്റെ മനസ്സ് കുടിനീര്‍ പന്തല്‍ എന്ന പേലില്‍  ബിഎംഎസ് യുണിയന്റെ അഭിമുഖ്യത്തിലാണ് ഇത് നടക്കുന്നത്.  ആര്‍. എസ്. സുരേഷ് ,വൈശാഖ് ഒ. എസ്., അനുരാജ് എം. എം., ചന്ദ്രബോസ് ഒ. എം., അരുണ്‍ലാല്‍ കെ. എം., സുനില്‍കുമാര്‍ എം. എ., എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

Related posts